ഗുരുവായൂർ: റോഡരികില്‍ നിര്‍ത്തിയിരുന്ന ലോറിക്ക് പിന്നില്‍ ബൈക്ക് ഇടിച്ച് യാത്രിക്കാരനായ കുടുംബനാഥൻ മരിച്ചു. മറ്റം ആളൂര്‍ ബാബുരാജാണ് (62) മരിച്ചത്. ഞായറാഴ്ച രാത്രി ഏഴിന് വെട്ടുകാടായിരുന്നു അപകടം. ആശുപത്രിയിൽ ചികിത്സയിലായിരിക്കെ തിങ്കളാഴ്ച രാവിലെയായിരുന്നു മരണം. ഭാര്യ: ജയശ്രീ. മക്കള്‍: അജയ് രാജ്, ആര്‍ച്ച, ആര്‍ദ്ര.