വടക്കാഞ്ചേരി: വയോധികന്റെ മൃതദേഹം കിണറ്റിൽ കണ്ടെത്തി. കഴിഞ്ഞ 17 മുതൽ കാണാതായ മാരാത്തുകുന്ന് അകമല വാരിയത്ത് വളപ്പിൽ കേശവന്റെ (68) മൃതദേഹമാണ് വാഴാനി വനമേഖലക്കടുത്ത കാപ്പി പ്രദേശത്തെ കരുമത്ര പാണേങ്ങാടൻ വീട്ടിൽ ഫ്രാൻസിസിന്റെ ആൾതാമസമില്ലാത്ത വീട്ടിലെ കിണറ്റിൽ കണ്ടെത്തിയത്. കേശവനെ കാണാനില്ലെന്ന ബന്ധുക്കളുടെ പരാതിയിൽ വടക്കാഞ്ചേരി പൊലീസ് അന്വേഷണം നടത്തി വരികയായിരുന്നു. മൊബൈൽ ഫോൺ ലൊക്കേഷൻ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്. ക്ഷീര കർഷകനാണ്. ഭാര്യ: ജാനമ്മ. മക്കൾ: രാഗേഷ്, രോഷിജു, രാണിത്.