കല്ലടിക്കോട്: പുഴയിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. വാലിക്കോട് വലുള്ളി കരിമ്പന്റെ മകൻ ദിനേശ് ബാബു (31) ആണ് തുപ്പനാട് പുഴയിൽ മരിച്ചത്. കെട്ടിട നിർമാണ തൊഴിലാളിയാണ്.
ഞായറാഴ്ച രാത്രി 8.30നാണ് സംഭവം. ഒലിപ്പാറ കടവിൽ ബന്ധുക്കളുമായി കുളിക്കാൻ ഇറങ്ങിയതായിരുന്നു. ബന്ധുക്കളും ദിനേശും രണ്ട് ഇടങ്ങളിലാണ് കുളിക്കാൻ ഇറങ്ങിയത്. മറ്റുള്ളവർ കുളികഴിഞ്ഞ് വീട്ടിലെത്തി ഏറെനേരമായിട്ടും ദിനേശ് ബാബുവിനെ കാണാതായതോടെ നടത്തിയ അന്വേഷണത്തിൽ കരയിൽ വസ്ത്രങ്ങൾ കണ്ടെത്തി. തുടർന്ന് പുഴയിൽ നടത്തിയ തിരച്ചിലിൽ മുങ്ങിത്താഴ്ന്ന യുവാവിനെ കണ്ടെത്തി. ഉടൻ പാലക്കാട് ജില്ല ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മാതാവ്: രുഗ്മിണി. സഹോദരങ്ങൾ: മിനിമോൾ, ദിനുമോൾ.