പട്ടാമ്പി: ഉംറ നിർവഹിക്കാൻ പോയ കൈപ്പുറം സ്വദേശി ത്വാഇഫിൽ മരിച്ചു. കൈപ്പുറം തൃപ്പങ്കാവിൽ അബ്ദുസ്സലാം (കുഞ്ഞു -62)ആണ് മരിച്ചത്. ഉംറ കഴിഞ്ഞ് സുഹൃത്തിന്റെ താമസസ്ഥലത്ത് എത്തിയതായിരുന്നു. ഒരാഴ്ച മുമ്പാണ് ഉംറക്ക് പോയത്. മരിച്ച ടി.കെ.കുഞ്ഞു 30 വർഷത്തോളം പ്രവാസിയും കെ.എം.സി.സി പ്രവർത്തകനുമായിരുന്നു. ദീർഘ കാലം ജിദ്ദ കെ.എം.സി.സി പാലക്കാട് ജില്ല ജനറൽ സെക്രട്ടറി ആയിരുന്നു. ഖബറടക്കം ബുധനാഴ്ച താഇഫിൽ നടക്കും. ഭാര്യ: സൈനബ. മക്കൾ: മുനീർ കൈപ്പുറം (ദുബൈ കെ.എം.സി.സി പട്ടാമ്പി മണ്ഡലം ഭാരവാഹി), ഷഹീർ, സമീർ.