ഗുരുവായൂര്‍: കേരള കോണ്‍ഗ്രസ് (എം) സംസ്ഥാന രാഷ്ട്രീയകാര്യ സമിതി അംഗവും മുന്‍ ജില്ല പ്രസിഡന്റും സംസ്ഥാന ഉന്നതാധികാര്യ സമിതി അംഗവുമായിരുന്ന പേരകം മുട്ടത്ത് എം.ടി. തോമസ് (81) നിര്യാതനായി. വാഴപ്പുള്ളി എ.യു.പി സ്കൂളിലെ റിട്ട. അധ്യാപകനാണ്. ഭാര്യ: താണ്ടമ്മ (റിട്ട. എ.ഇ.ഒ). മക്കള്‍: ടെസ്സ, ജോ (ദുബൈ), പീറ്റര്‍ (സൗദി). മരുമക്കള്‍: സണ്ണി ജോസ് (റിട്ട. അധ്യാപകന്), ധന്യ, ജീന (അധ്യാപിക). സംസ്കാരം ശനിയാഴ്ച വൈകീട്ട് അഞ്ചിന് പേരകം സെന്റ് മേരീസ് പള്ളി സെമിത്തേരിയില്‍.