ആര്യനാട്: കെട്ടിടത്തിന്റെ കോൺക്രീറ്റിന് മുകളിൽനിന്ന് ചക്ക അടക്കുന്നതിനിടെ വീണു പരിക്കേറ്റ് ചികിത്സയിലിരുന്ന യുവതി മരിച്ചു. വലിയകലുങ്ക് റോഡരികത്ത് മേക്കുംകര പുത്തൻ വീട്ടിൽ ബിന്ദുവാണ് (48) മരിച്ചത്. ഞായറാഴ്ചയായിരുന്നു അപകടം. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ കഴിഞ്ഞദിവസം രാത്രി മരിച്ചു. ഭർത്താവ്: പരേതനായ മുരുകൻ. മക്കൾ: സൂര്യ, സൂരജ്.