കിഴക്കേ കല്ലട: കൂട്ടുകാരനുമൊത്ത് മീന്‍പിടിക്കാന്‍ പോയ വിദ്യാർഥി കായലില്‍ മുങ്ങിമരിച്ചു. കിഴക്കേ കല്ലട തെക്കേമുറി ഉടയന്‍കാവ് ക്ഷേത്രത്തിനു സമീപം കൊച്ചുവിള വീട്ടില്‍ ശ്രീലാലിന്റെയും മഞ്ജുവിന്റെയും മകന് ശ്രീഹരിയാണ് (12) മരിച്ചത്. ശനിയാഴ്ച ഉച്ചക്ക് 12.30നായിരുന്നു അപകടം. സുഹൃത്തിനൊപ്പം അഷ്ടമുടിക്കായലില്‍ മീന്‍പിടിക്കാനിറങ്ങിയപ്പോള്‍ മുങ്ങി പ്പോകുകയായിരുന്നു. കുണ്ടറയില്‍നിന്ന് അഗ്നിരക്ഷാസേനയും കൊല്ലത്തുനിന്ന് സ്കൂബ സംഘവും എത്തിയാണ് മൃതദേഹം കണ്ടെത്തിയത്. കിഴക്കേ കല്ലട സി.വി.കെ.എം.എച്ച്.എസ്.എസിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിയാണ്. സഹോദരന്: ശ്രീനന്ദ്.