കിളിമാനൂർ: പ്രാദേശിക പത്രപ്രവർത്തകനും സാഹിത്യകാരനും ഡോക്യുമെൻററി സംവിധായകനുമായിരുന്ന സുനിൽ കൊടുവഴന്നൂർ (42) നിര്യാതനായി. നഗരൂർ കൊടുവഴന്നൂർ കടമുക്ക് ശ്രീകൃഷ്ണ വിലാസത്തിൽ കൃഷ്ണ പിള്ള-ലളിതമ്മ ദമ്പതികളുടെ മകനാണ്. മാതൃഭൂമി, മനോരമ പത്രങ്ങളിൽ ദീർഘകാലം ആറ്റിങ്ങൽ മേഖലയിൽ പ്രാദേശിക ലേഖകനായിരുന്നു. ചിറയിൻകീഴ് നോബിൾ സ്കൂളിലെ അധ്യാപകനാണ്. എഴുത്താപ്പ, ജനിതകം, നൊസ്റ്റാൾജിയ, ആകാശം ഉൾപ്പെടെ നിരവധി പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഭാര്യ: ബിന്ദു. മകൻ: ആര്യൻ.