മംഗലംഡാം: യുവാവിനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. മംഗലംഡാം ഓടംതോട് വെളിയിൽ വീട്ടിൽ വിജയകുമാറിന്റെ മകൻ സജിത്തിനെയാണ് (23) എറണാകുളത്ത് ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയത്. എറണാകുളത്ത് സ്വകാര്യ ഫുഡ് കമ്പനിയിലെ ജീവനക്കാരനാണ്. എറണാകുളത്തുള്ള സഹോദരിയോടൊപ്പമാണ് താമസം. രാത്രി വൈകിയും വീട്ടിലെത്താത്തതിനെ തുടർന്നുള്ള അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്. എറണാകുളം ജില്ല ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനുശേഷം തിരുവില്ലാമല ഐവർ മഠത്തിൽ സംസ്കരിച്ചു. മാതാവ്: ബിന്ദു. സഹോദരി: സബിത.