ഇരിങ്ങാലക്കുട: മുകുന്ദപുരം എസ്.എന്‍.ഡി.പി യൂനിയൻ മുൻ ആക്ടിങ് പ്രസിഡന്റ് ഇരിങ്ങാലക്കുട മാരാത്ത് ലെയിനിൽ മാരാത്ത് ലോഹിതാക്ഷൻ (72) നിര്യാതനായി. എസ്.എന്‍.ഡി.പി യൂനിയൻ വൈസ് പ്രസിഡന്റ്, എസ്.എൻ ട്രസ്റ്റ് ബോർഡ് അംഗം, എസ്.എന്‍.ബി.എസ് സമാജം ഭരണസമിതി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: മഞ്ജുലത. മക്കള്‍: ലേഖ (എസ്.എൻ ഹയർ സെക്കൻഡറി സ്കൂൾ അധ്യാപിക), വൈശാഖ് (ഖത്തർ). മരുമക്കള്‍: ഇ.ആർ. വിനോദ് (പൂമംഗലം സഹകരണ ബാങ്ക്), ഷിൽജ (ചേർപ്പ് സി.എൻ.എൻ സ്കൂൾ അധ്യാപിക). സംസ്കാരം ചൊവ്വാഴ്ച കാലത്ത് 11ന് വീട്ടുവളപ്പിൽ.