കൊടുങ്ങല്ലൂർ: പ്രമുഖ ശ്രീനാരായണ ദർശന സന്ദേശ പ്രചാരകനും ദീർഘകാലം എസ്.എൻ.ഡി.പി യോഗം ഡയറക്ടർ ബോർഡ് അംഗവുമായിരുന്ന കൊടുങ്ങല്ലൂർ പടാകുളം കാര്യേഴുത്ത് വീട്ടിൽ കെ.എൻ. ഉണ്ണികൃഷ്ണൻ (80) നിര്യാതനായി. എസ്.എൻ ട്രസ്റ്റ് ഡയറക്ടർ ബോർഡ് അംഗവും കൊടുങ്ങല്ലൂർ യൂനിയൻ കൗൺസലിറുമായിരുന്നു. എസ്.ആർ.പി നിയോജക മണ്ഡലം സെക്രട്ടറി, സംസ്ഥാന കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: തങ്ക. മക്കൾ: ഗിരീഷ് ഉണ്ണികൃഷ്ണൻ (മലയാള മനോരമ കൊടുങ്ങല്ലൂർ ലേഖകൻ), ഷാജിത (യു.ഡി ക്ലർക്ക്, ചേർത്തല എസ്.എൻ കോളജ്), സിന്ധു (യു.ഡി ക്ലർക്ക്, കൊടുങ്ങല്ലൂർ നഗരസഭ), സന്ധ്യ. മരുമക്കൾ: ശിവാദാസ് (യു.ഡി ക്ലർക്ക്, ചേർത്തല എസ്.എൻ കോളജ്), സതീശൻ (ആർമർ എസ്.ഐ, ബി.എസ്.എഫ്, ചത്തീസ്ഗഢ്), സലീം (കെ.ജി പുരുഷോത്തമൻ ആൻഡ് സൺസ് സ്റ്റോഴ്സ്, മാലിയങ്കര), സിന്ധു (പ്രോജക്ട് ഓഫിസർ, മത്സ്യഫെഡ്, തൃപ്രയാർ).