കൊല്ലം: അരിനല്ലൂർ പട്ടക്കടവ് തുണ്ടുവിള പുത്തൻവീട്ടിൽ ആൻഡ്രൂസ് സേവ്യർ- പരേതയായ ജനോവ ആൻഡ്രൂസ് ദമ്പതികളുടെ മകൻ ജോസ് ആൻഡ്രൂസ് സൗദിയിൽ നിര്യാതനായി. ഹൃദയാഘാതത്തെ തുടർന്നായിരുന്നു മരണം. മൃതദേഹം ബുധനാഴ്ച നാട്ടിലെത്തിക്കും. പ്രിൻസ് സുൽത്താൻ മിലിട്ടറി ഹോസ്പിറ്റലിൽ സീനിയർ സൂപ്പർവൈസറായിരുന്നു. സംസ്കാര ശുശ്രൂഷ ജൂൺ ഒന്നിന് വൈകീട്ട് 3.30ന് ശാസ്താംകോട്ട സെന്റ് തോമസ് റോമൻ കത്തോലിക്ക ദേവാലയത്തിൽ കോഴിക്കോട് രൂപതാധ്യക്ഷൻ ഡോ. വർഗീസ് ചക്കാലയ്ക്കലിന്റെ കാർമികത്വത്തിൽ നടക്കും. ഭാര്യ: ശാസ്താംകോട്ട തുണ്ടിൽ ലേക്ക് വ്യൂവിൽ ജനീറ്റ പൂർണിമ മാത്യു (സ്പെഷൽ എജുക്കേറ്റർ, ബി.ആർ.സി, ശാസ്താംകോട്ട) മക്കൾ: ശ്വേത മരിയ ജോസ്, മാത്യു ജോസ്.