ചാവക്കാട്: ദേശീയപാതയിൽ കാറിടിച്ച് പരിക്കേറ്റ് ചികിത്സയിലിരുന്ന വയോധികൻ മരിച്ചു. മന്ദലാംകുന്ന് ജുമാ മസ്ജിദിന് വടക്ക് കുന്നിക്കൽ വീട്ടിൽ അബ്ദുൽ ജബ്ബാറാണ് (70) മരിച്ചത്. ചൊവ്വാഴ്ച രാവിലെയാണ് കാറപകടമുണ്ടായത്. റോഡരികിലൂടെ നടക്കുമ്പോൾ ആലുവയിൽനിന്ന് തിരൂരിലേക്ക് പോയ കാറാണ് നിയന്ത്രണംവിട്ട് ഇടിച്ചത്. മന്ദലാംകുന്ന് സെന്ററിലെ ഇസ്തിരിക്കട തുറക്കാൻ റോഡരികിലൂടെ നടന്നുപോവുകയായിരുന്നു ജബ്ബാർ. തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ബുധനാഴ്ച പുലർച്ചയാണ് മരണം. ഭാര്യ: നഫീസ. മക്കൾ: റഫീഖ്, കബീർ, റഹീന, ഷാജിത, താഹിറ, ബുഷറ, ഫാരിജ.