ഒറ്റപ്പാലം: അഭിഭാഷകനായിരുന്ന വെള്ളൂർ ബാലകൃഷ്ണ മേനോൻ (91) നിര്യാതനായി. ഒറ്റപ്പാലം എൻ.എസ്.എസ് കരയോഗം, ചിന്മയ മിഷൻ എന്നിവയുടെ ഭാരവാഹിയായി പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: പരേതയായ ഇന്ദിര മുടവക്കാട്ടിൽ. മക്കൾ: ഷർമിള (യു.എസ്), ലേഖ ഉണ്ണി (തൃശൂർ). മരുമക്കൾ: സുരേഷ് മക്കൻചേരി (യു.എസ്), കിണറ്റിൻകര കൃഷ്ണകുമാരനുണ്ണി (തൃശൂർ). സ്വകാര്യ ആശുപത്രിയിലെ മോർച്ചറിയിലേക്കു മാറ്റിയ മൃതദേഹം വെള്ളിയാഴ്ച രാവിലെ ആറിന് സെൻ ഗുപ്ത റോഡിലെ വീട്ടിലെത്തിച്ച് 11ന് പാമ്പാടി ഐവർമഠം ശ്മശാനത്തിൽ സംസ്കരിക്കും.