ചിറ്റൂർ: ഇരുചക്ര വാഹനങ്ങൾ കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. കന്നിമാരി രാജീവ് നഗർ കോളനിയിൽ മാരിയപ്പന്റെ മകൻ അരുൺ (28) ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രി ഏഴോടെ മീനാക്ഷിപുരത്തിന് സമീപം സൂര്യപാറയിലായിരുന്നു അപകടം. അരുണും സുഹൃത്തും കന്നിമാരി ഭാഗത്തു നിന്ന് മീനാക്ഷിപുരം ഭാഗത്തേക്ക് ബൈക്കിൽ പോകുന്നതിനിടെ എതിരെ വന്ന സ്കൂട്ടറുമായി കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ അരുണിനെ നാട്ടുകാർ വിളയോടിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
സ്കൂട്ടർ യാത്രക്കാരൻ തത്തമംഗലം സ്വദേശി കാസിമിന് കാലിന് ഗുരുതര പരിക്കേറ്റു. ഇയാളെ കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. മീനാക്ഷിപുരം പൊലീസ് കേസെടുത്തു.