കൊല്ലം: ഉത്തർപ്രദേശ് മുൻ ഡി.ജി.പി പരവൂർ പൂതക്കുളം ഡോക്ടർ ജങ്ഷൻ നളിന സദനത്തിൽ വി.കെ. ബാലൻ നായർ (75) നിര്യാതനായി. ഉത്തർപ്രദേശിൽ പൊലീസ് മേധാവിയായ ദക്ഷിണേന്ത്യയിൽ നിന്നുള്ള ആദ്യ ഐ.പി.എസ് ഉദ്യോഗസ്ഥനാണ്. 2003-2005 കാലത്ത് മായാവതി, മുലായംസിങ് യാദവ് എന്നിവർ മുഖ്യമന്ത്രിയായ കാലത്താണ് വി.കെ.ബി. നായർ യു.പി ഡി.ജി.പി ആയത്. പത്തനംതിട്ട വടശ്ശേരിക്കര വലിയ തോട്ടിൽ തറവാട്ടിൽ കെ.എം. കൃഷ്ണൻനായരുടെയും എം.എസ്. ഗൗരിക്കുട്ടിയമ്മയുടെയും മകനാണ്. തിരുവനന്തപുരം യൂനിവേഴ്സിറ്റി കോളജിൽ അധ്യാപകനായിരിക്കെയാണ് 1971ൽ ഐ.പി.എസ് നേടിയത്. വാരാണസിയിൽ എ.എസ്.പിയായാണ് ഔദ്യോഗികജീവിതം ആരംഭിച്ചത്. 1991ൽ മികച്ച സേവനത്തിനുള്ള പൊലീസ് മെഡലിനും 1997ൽ രാഷ്ട്രപതിയുടെ വിശിഷ്ടസേവാ മെഡലിനും അർഹനായി. വിരമിച്ചശേഷം പരവൂർ പൂതക്കുളത്ത് വിശ്രമജീവിതം നയിച്ചുവരുകയായിരുന്നു. ഭാര്യ: നളിന നായർ. മക്കൾ: ഡോ. ലക്ഷ്മി നായർ (പ്രഫ. എസ്.യു.ടി, മെഡിക്കൽ കോളജ് ആശുപത്രി, തിരുവനന്തപുരം), ഡോ. പാർവതി കുറുപ്പ് (അമേരിക്ക), സിദ്ധാർഥ് നായർ (യു.എസ്). മരുമക്കൾ: ഡോ. ബിജുഗോപാൽ (മൂകാംബിക മെഡിക്കൽ കോളജ് ആശുപത്രി, കുലശേഖരപുരം), വീണ നായർ (അമേരിക്ക), പരേതനായ ഡോ. സൂരജ്കുറുപ്പ്. സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് ഒന്നിന്.