വിയറ്റ്നാംപടി: കിഴുമുറി സിറാജുൽ ഇസ്ലാം മദ്റസക്ക് സമീപം താമസിച്ചിരുന്ന പരേതനായ തറയിൽ മുഹമ്മദ്കുട്ടിയുടെ മകൻ മുഹമ്മദ് ഹാജി (85) നിര്യാതനായി. മുതുതല വടക്കുംമുറിയിലാണ് താമസം. ഭാര്യ: പരേതയായ അഴകൻകണ്ടത്തിൽ വടക്കേതിൽ ബിയ്യുമ്മ. മക്കൾ: മുനീറ, നസീറ, പരേതയായ ഫാത്വിമ. മരുമക്കൾ: ഹുസ്സയിൻ (പറക്കാട്), ഉമ്മർ മൗലവി (അധ്യാപകൻ, ദാറുൽഹിദായ എടപ്പാൾ), പരേതനായ യൂസഫ്. സഹോദരങ്ങൾ: പരേതരായ അത്തൻകുട്ടി, മൊയ്തീൻ മാസ്റ്റർ, പാത്തുമ്മ.