പട്ടാമ്പി: കൊപ്പം പറക്കാട് ചെറുതൊടി അസ്സൈനാർ മാസ്റ്റർ (80) നിര്യാതനായി. മുതുതല എ.യു.പി സ്കൂൾ റിട്ട. അധ്യാപകനാണ്. പറക്കാട് മഹല്ല് മുൻ സെക്രട്ടറിയും പഴയകാല മുസ്ലിം ലീഗ് പ്രവർത്തകനുമാണ്. ഭാര്യ: ഖദീജ. മക്കൾ: സഫിയ, മുജീബ് (ഖത്തർ കെ.എം.സി.സി പാലക്കാട് ജില്ല ബെനവെലന്റ് സ്കീം വൈസ് ചെയർമാൻ), സാബിറ, സക്കീന. മരുമക്കൾ: മുസ്തഫ, അബൂബക്കർ, ഷബ്ന, ഹൈദർ അലി. മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ വസതി സന്ദർശിച്ചു. ഖബറടക്കം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് വള്ളൂർ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.