ചാത്തന്നൂർ: എൻ.എസ്.എസ് ഹയർ സെക്കൻഡറി സ്കൂളിന്റെ മുൻ പ്രിൻസിപ്പൽ കൊല്ലം മാടനട ചൈതന്യയിൽ ആർ. ആനന്ദവല്ലി അമ്മ (76) നിര്യാതയായി. കൊട്ടിയം എം.എം.എൻ.എസ്.എസ് കോളജ് മുൻ പ്രിൻസിപ്പലും വാളത്തുങ്കൽ മന്നം മെമ്മോറിയൽ സ്കൂളിന്റെ ഡയറക്ടറുമായ പ്രഫ. വി. രാമചന്ദ്രൻ നായരുടെ ഭാര്യയാണ്. മക്കൾ: എ. ശ്രീജ (ഫെഡറൽ ബാങ്ക്, മറൈൻ ഡ്രൈവ്, കൊച്ചി), ആർ. ഗിരീഷ്, (ഡയറക്ടർ, ഇൻഫോ ഫോർട്ടി, ടെക്നോപാർക്ക്, തിരുവനന്തപുരം). മരുമക്കൾ: ജയശങ്കർ (ഊർജ, കൊച്ചി), ബ്രിന്ദ (ഡയറക്ടർ ജി.ഇ, ബംഗളൂരു). സംസ്കാരം ചൊവ്വാഴ്ച രണ്ടിന് പോളയത്തോട് വിശ്രാന്തിയിൽ.