ലക്കിടി: നാടക കലാകാരൻ കൊങ്ങശ്ശേരി രാമദാസ് (76) നിര്യാതനായി. പ്രഫഷനൽ, അമച്വർ നാടക നടനും നാടക രചയിതാവുമാണ്. വന്ദേമാതരം, നമ്മൾ ഒന്ന്, സംഭവാമി യുഗേയുഗേ, നിങ്ങൾ എന്നെ കമ്യൂണിസ്റ്റാക്കി എന്നീ നാടകങ്ങളിലെ വേഷങ്ങളാണ് ഏറെ ശ്രദ്ധേയനാക്കിയത്. ആദ്യകാല കമ്യൂണിസ്റ്റ് നേതാവും എം.എൽ.എയുമായിരുന്ന കരിമ്പുഴ കൊങ്ങശ്ശേരി കൃഷ്ണന്റെ സഹോദരീ പുത്രനാണ്. ആദ്യകാലത്ത് സി.പി.ഐയിലും പിന്നീട് സി.പി.എമ്മിലും പ്രവർത്തിച്ചു. കുഞ്ചൻ സ്മാരക കലാസമിതി അംഗം, നെല്ലിക്കുറുശ്ശി വായനശാല ലൈബ്രേറിയൻ, പുരോഗമന കലാ സാഹിത്യസംഘം ലക്കിടി യൂനിറ്റ് മുൻ പ്രസിഡന്റ്, കുഞ്ചൻ തിയറ്റേഴ്സ് രക്ഷാധികാരി എന്നീ നിലകളിലും പ്രവർത്തിച്ചു. നാടക രംഗത്തെ പ്രവർത്തനത്തിന് വിവിധ കലാകൂട്ടായ്മകൾ ആദരിച്ചിട്ടുണ്ട്. ഭാര്യ: പരേതയായ സുമതി (ലക്കിടിപേരൂർ മുൻ പഞ്ചായത്ത് അംഗം). മക്കൾ: ബിന്ദു, ധന്യ. മരുമക്കൾ: രവികൃഷ്ണൻ, ഗിരീഷ് കുമാർ.