ആനക്കര: ചിരട്ടക്കുന്ന് ആന്തൂരവളപ്പില്‍ അബു മുസ്ലിയാര് (83) നിര്യാതനായി. മുസ്ലിം ലീഗ് സംസ്ഥാന പ്രവര്‍ത്തകസമിതി അംഗം ഇബ്രാഹീം മൂതൂരിന്റെ ജ്യേഷ്ഠ സഹോദരനായ ഇദ്ദേഹം ചേകന്നൂര്‍, വെള്ളാഞ്ചേരി, മൂതൂര്‍, പരപ്പനങ്ങാടി, ആനക്കര എന്നിവിടങ്ങളില്‍ മദ്റസ അധ്യാപകനായിരുന്നു. ഭാര്യ: ആമിനക്കുട്ടി. മക്കള്‍: അബ്ദു റഷീദ്, റസീന, ഫൗസിയ, അബ്ദുല്‍ ജബ്ബാര്‍. മരുമക്കള്‍: സുലൈഖ, മുഹമ്മദുണ്ണി, അബൂബക്കര്‍, റസിയ. ഖബറടക്കം ബുധനാഴ്ച രാവിലെ 11ന് ആനക്കര പള്ളി ഖബര്‍സ്ഥാനില്‍.