അഗളി: ബാങ്കിൽനിന്ന് പണം പിൻവലിക്കാൻ നിരയിൽ നിൽക്കവേ മധ്യവയസ്കൻ കുഴഞ്ഞുവീണ് മരിച്ചു. അട്ടപ്പാടി പുതൂർ തച്ചമ്പടി ലക്ഷംവീട് കോളനിയിലെ വെള്ളിങ്കിരി (46) ആണ് മരിച്ചത്. പുതൂർ ചാവടിയൂർ കനറാ ബാങ്ക് ശാഖയിൽ വെള്ളിയാഴ്ച ഉച്ചക്ക് 12ഓടെയാണ് കുഴഞ്ഞുവീണത്. കോട്ടത്തറ ട്രൈബൽ സ്പെഷാലിറ്റി ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. പിതാവ്: ചെന്നിയപ്പൻ. മാതാവ്: ചെന്നിയമ്മാൾ. ഭാര്യ: വലർമതി. മക്കൾ: ബ്രിന്ദ, ശബരീനാഥ്.