പത്തനാപുരം: തബ്ലീഗ് ജമാഅത്തിന്റെ പ്രമുഖപ്രവർത്തകൻ പത്തനാപുരം നടുക്കുന്ന് ദാറുസ്സലാം മൻസിലിൽ ഹാജി മുഹമ്മദ് ഷാജഹാൻ (73) ദമ്മാമിൽ നിര്യാതനായി. ജിദ്ദയിലെ ഇന്ത്യൻ എംബസി സ്കൂൾ റിട്ട. അധ്യാപകനായിരുന്നു. ദീർഘകാലം സൗദിയിൽ തബ്ലീഗ് ജമാഅത്തിന്റെ ചുമതലക്കാരനായിരുന്നു. ഭാര്യ: ഐഷാബീവി. മക്കൾ: ഉബൈദ് റഹ്മാൻ, പരേതനായ ഹാഫിസ് ബിലാൽ മൗലവി, ഫാത്തിമ ബീഗം, ഹൻസ, ഹാഫിസ് സൽമാൻ. മരുമക്കൾ: റഫീഖ് മൗലവി അൽ കൗസരി, ഫൈസൽ മുഹമ്മദ്, സമീറ, ഫാത്തിമ, ഷെഹിന. ഖബറടക്കം ദമ്മാമിൽ നടത്തി.