ചേർപ്പ്: നിലവിളക്കിൽനിന്ന് തീപടർന്ന് പൊള്ളലേറ്റ് ചികിത്സയിലിരുന്ന വയോധിക മരിച്ചു. കോടന്നൂർ ചാക്യാർകടവ് പടിഞ്ഞാറൂട്ട് പരേതനായ കുമാരൻ നായരുടെ ഭാര്യ കൊച്ചുകുട്ടിയമ്മയാണ് (88) മരിച്ചത്. വ്യാഴാഴ്ച വൈകീട്ട് വീട്ടിൽ നിലവിളക്ക് കത്തിക്കുന്നതിനിെടയാണ് പൊള്ളലേറ്റത്. തൃശൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മക്കൾ: വിലാസിനി, വേണുഗോപാൽ, ഗോപി, രത്നകുമാർ. മരുമക്കൾ: രാമൻകുട്ടി, തങ്കമ്മ, രമ, ശ്രീജ. സംസ്കാരം ഞായറാഴ്ച രാവിലെ 10ന് പാറമേക്കാവ് ശാന്തിഘട്ടിൽ.