മണലൂർ: ഗവ. ഹയർ സെക്കൻഡറി സ്കൂളിന് സമീപം പുവ്വശ്ശേരി വീട്ടിൽ പി.കെ. വേലായുധൻ (76) നിര്യാതനായി. വനം വകുപ്പിൽ റിട്ട. ഡെപ്യൂട്ടി റേഞ്ച് ഓഫിസറായിരുന്നു. പാലക്കാട്, വയനാട്, കോഴിക്കോട് ഭാഗങ്ങളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. കാരമുക്ക് ശ്രീനാരായണ ഗുപ്ത സമാജം മുൻ പ്രസിഡന്റ്, ചാത്തൻകുളങ്ങര പാടശേഖര സമിതി പ്രസിഡന്റ്, കേരള ഫോറസ്റ്റ് പ്രൊട്ടക്ട്ഡ് സ്റ്റാഫ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ്, വനകുടുംബം സംസ്ഥാന കമ്മിറ്റി നിർവഹണ സമിതി അംഗം, ഔഷധി കൺസൾട്ടന്റ്, പുവ്വശ്ശേരി മഹാവിഷ്ണു ക്ഷേത്രം രക്ഷാധികാരി, സി.പി.ഐ മണലൂർ ലോക്കൽ കമ്മിറ്റി സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: യശോദര. മക്കൾ: ഹരിത, ഹരീഷ്. മരുമക്കൾ: സുശീൽ, സൗമ്യ. സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.