കരിമ്പ: തുപ്പനാട് ചെറുള്ളി കൈപ്പുള്ളി വീട്ടിൽ അൻസാരിയുടെയും മുബീനയുടെയും 85 ദിവസം മാത്രം പ്രായമായ കുഞ്ഞ് മുലപ്പാൽ ശ്വാസനാളത്തിൽ കയറി മരിച്ചു. കഴിഞ്ഞ ദിവസമാണ് സംഭവം. ശ്വാസതടസ്സം അനുഭവപ്പെട്ട ഉടനെ മുണ്ടൂർ മൈലമ്പുള്ളിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇവർക്ക് ഹൈറ, ഹിബ എന്നീ രണ്ട് കുട്ടികൾകൂടിയുണ്ട്. മൂന്നാമത്തെ കുഞ്ഞാണ് മരിച്ചത്. പാലക്കാട് ജില്ല ആശുപത്രിയിലെ മേൽനടപടികൾക്ക് ശേഷം തുപ്പനാട് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ മറവ് ചെയ്തു.