കുഴൽമന്ദം: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന വിദ്യാർഥി മരിച്ചു. കുത്തനൂർ കരിഞ്ഞാംതോട് വീട്ടിൽ ശിവന്റെ മകൻ അക്ഷയാണ് (21) തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. ദേശീയപാത കണ്ണനൂർ തോട്ടുപാലത്തിന് സമീപം ഏപ്രിൽ 27 ന് രാത്രി 8.30നായിരുന്നു അപകടം. അക്ഷയ് സുഹൃത്ത് രാഹുലുമൊത്ത് ബൈക്കിൽ കണ്ണനൂർ ഭാഗത്തേക്ക് പോകുമ്പോൾ മുന്നിലെ ടോറസ് ലോറിയിൽ ഇടിക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ് തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ശനിയാഴ്ച രാവിലെ 8.30നാണ് അക്ഷയ് മരിച്ചത്. കരിഞ്ഞാംതോട് രാമൻകുട്ടിയുടെ മകൻ രാഹുലിനും (21) പരിക്കേറ്റിരുന്നു. കുഴൽമന്ദം പൊലീസ് ഇൻക്വസ്റ്റ് നടത്തി. ശിവൻ-വിമല ദമ്പതികളുടെ രണ്ടുമക്കളിൽ ഇളയവനാണ് അക്ഷയ്. കോയമ്പത്തൂരിലെ എസ്.എൻ.വി.സി കോളജിലെ ബി.ബി.എ വിദ്യാർഥിയാണ്. സഹോദരൻ: അശ്വിൻ.