ഓച്ചിറ: നടനും അസോസിയേറ്റ് ഡയറക്ടറുമായ തഴവ കുതിരപ്പന്തി പിച്ചിനാട്ട് ആർ. സുഗതൻ (63) നിര്യാതനായി. ഹൃദയസംബന്ധമായ അസുഖം ബാധിച്ച് ചികിത്സയിലായിരുന്നു. നിരവധി സിനിമകളുടെ ചീഫ് അസോസിയേറ്റ് ഡയറക്ടർ ആയിരുന്നു. ഹയ എന്ന സിനിമയിൽ പള്ളി വികാരിയുടെ വേഷം ചെയ്തു. സംവിധായകരായ രാജസേനൻ, വിജി തമ്പി, ഭദ്രൻ, തമ്പി കണ്ണന്താനം, താഹ, അശോകൻ, ജി.എസ്. വിജയൻ, സന്ധ്യാമോഹൻ, സജി സുരേന്ദ്രൻ എന്നിവരുടെ ചീഫ് അസോസിയേറ്റ് ഡയറക്ടറായി പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: സ്മിതാ ബോസ് (അധ്യാപിക, ചിന്മയാനന്ദ സ്കൂൾ, തിരുവനന്തപുരം). മക്കൾ: ഇതിഹാസ് ഖസാഖ്, ലേഖാ ഖസാഖ്. സംസ്കാരം കുതിരപ്പന്തി പിച്ചിനാട്ട് വീട്ടുവളപ്പിൽ പിന്നീട് നടക്കും.