ഒറ്റപ്പാലം: വാണിയംകുളം ത്രാങ്ങാലിയിൽ തോപ്പിൽ രാമചന്ദ്രനെ (58) വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി. ഒറ്റക്ക് താമസിച്ചിരുന്ന ഇയാളെ രണ്ടുദിവസമായി കാണാത്തതിനെത്തുടർന്ന് അന്വേഷിച്ചു ചെന്ന അയൽവാസിയാണ് മരിച്ചനിലയിൽ കണ്ടത്. മൃതദേഹത്തിന് നാല് ദിവസത്തോളം പഴക്കമുള്ളതായി പൊലീസ് പറഞ്ഞു. പൊലീസെത്തി മൃതദേഹം പോസ്റ്റ്മോർട്ടത്തിന് കൊണ്ടുപോയി.