പട്ടാമ്പി: പട്ടാമ്പി സ്വദേശി സെനഗലിൽ മരിച്ചു. നാട്യമംഗലം പരേതനായ മണ്ണാർ തൊടി സീതി മൊയ്തീൻകുട്ടിയുടെ മകൻ ഉമർ ഫാറൂഖ് (43) ആണ് ചൊവ്വാഴ്ച രാത്രി താമസസ്ഥലത്ത് മരിച്ചത്. ഒമാനിലെ സെനഗൽ എംബസിയിൽ പാചകക്കാരനായി ജോലി ചെയ്തുവരുകയായിരുന്നു. ഒമാനിലെ അംബാസഡർക്കൊപ്പമാണ് സെനഗലിലേക്ക് പോയത്. ഒരു വർഷമായി നാട്ടിൽ വന്നു പോയിട്ട്. മാതാവ്: നഫീസ ഭാര്യ: സാജിദ. മക്കൾ: ഫർസാന, ഫാസില, യാസിൻ. മരുമകൻ: റിൻഷാദ് മണ്ണാർക്കാട്. മൃതദേഹം സെനഗലിൽ തന്നെ ഖബറടക്കും.