കൊല്ലം: ഉമയനല്ലൂർ ഗ്രെയ്സ് ഇന്റർനാഷനൽ സ്കൂൾ പ്രിൻസിപ്പൽ കല്ലുംതാഴം കുറ്റിച്ചിറ സൗഹാർദ നഗർ -155 മാളിയേക്കലിൽ സബീനാബീവി (54) നിര്യാതയായി. വെൽഫെയർ പാർട്ടി കൊല്ലം ജില്ല കമ്മിറ്റി അംഗവും വിമൻ ജെസ്റ്റിസ് മൂവ്മെന്റ് ജില്ല പ്രസിഡന്റുമാണ്. അഞ്ചൽ ആശാൻ കുടുംബാംഗമാണ്. പെരിന്തൽമണ്ണ ദാറുൽ ഫലാഹ് സി.ബി.എസ്.ഇ സ്കൂൾ പ്രിൻസിപ്പൽ, പെരുമ്പിലാവ് അൻസാർ സ്കൂൾ അധ്യാപിക എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭർത്താവ്: വൈ. നാസർ (മാധ്യമം പരസ്യവിഭാഗം മുൻ മാനേജർ). മക്കൾ: മുഹമ്മദ് ഉനൈസ്, മുഹമ്മദ് ഉവൈസ്, മുഹമ്മദ് ഉമയിർ.