ഷൊർണൂർ: നഗരസഭ വൈസ് ചെയർപേഴ്സൻ പി. സിന്ധുവിന്റെ ഭർത്താവ് നെടുങ്ങോട്ടൂർ കാപ്പിൽ വീട്ടിൽ പുഷ്പരാജ് (57) നിര്യാതനായി. ഷൊർണൂർ റെയിൽവേ സ്റ്റേഷനിലെ ഓട്ടോറിക്ഷ തൊഴിലാളിയാണ്. മക്കൾ: ജിഷ്ണു (ഷൊർണൂർ അർബൻ കോഓപറേറ്റിവ് ബാങ്ക്), ജിഷ്ണ. മരുമകൻ: മിഥുൻ.