ആലത്തൂർ: മിനിലോറി ഇടിച്ച് പരിക്കേറ്റ് ചികിത്സയിലിരുന്ന വയോധികൻ മരിച്ചു. എരിമയൂർ വടക്കുംപുറം കൊളക്കപ്പാടം വീട്ടിൽ ഗോപാലകൃഷ്ണനാണ് (69) മരിച്ചത്. ടെയ്ലർ ആയിരുന്നു. കഴിഞ്ഞ 17ന് രാവിലെ എരിമയൂർ സെന്ററിൽനിന്ന് പാൽ വാങ്ങി വീട്ടിലേക്ക് പോകുമ്പോൾ സർവിസ് റോഡ് വഴി വന്ന മിനിലോറി ഗോപാലകൃഷ്ണനോട് വഴി ചോദിക്കാനായി നിർത്തി. വഴി പറഞ്ഞുകൊടുത്ത് നടക്കുകയായിരുന്ന ഇയാളെ ലോറി മുന്നോട്ടെടുത്തപ്പോൾ ഇടിക്കുകയായിരുന്നു. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ഞായറാഴ്ച രാത്രിയാണ് മരിച്ചത്. തിങ്കളാഴ്ച വൈകീട്ടോടെ വീട്ടുവളപ്പിൽ സംസ്കരിച്ചു. ഭാര്യ: സുശീല. മക്കൾ: സുജേഷ്, കലാധരൻ, രതീഷ്, അരുൺലാൽ. മരുമക്കൾ: അനിത, സിമി, രമ്യ, ഗിരിജ. സഹോദരങ്ങൾ: സുലോചന, വിശാലാക്ഷി, കുമാരി, രമ, ഇന്ദിര, പരേതനായ ബാലൻ.