പത്തനാപുരം: സി.പി.എം മുൻ ജില്ല കമ്മിറ്റി അംഗവും മുൻ ഏരിയ സെക്രട്ടറിയുമായിരുന്ന മഞ്ചള്ളൂർ കാരംമൂട് പുത്തൻവിളവീട്ടിൽ എം. മീരാപിള്ള (74) നിര്യാതനായി. പത്തനാപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, കാര്‍ഷിക വികസന ബാങ്ക് പ്രസിഡന്റ് എന്നീ നിലകളിലും പ്രവര്‍ത്തിച്ചിരുന്നു. ഭാര്യ: ലൈലാബീവി. മക്കൾ: എം. മിലാദ്, എം. മിലാന. മരുമക്കൾ: ഫിർ സീനാ ഫിറോസ്, എസ്. അംനാഷ്. ഖബറടക്കം ഞായറാഴ്ച രാവിലെ 10ന് മഞ്ചള്ളൂർ കുണ്ടയം മുസ്ലിം ജമാഅത്ത് ഖബർസ്ഥാനിൽ നടക്കും.