കുറ്റിപ്പുറം: കുറ്റിപ്പുറം കഴുത്തല്ലൂർ പള്ളിപ്പടിയിൽ വകയിൽ റാഫിയുടെയും സക്കീനയുടെയും മകൻ മുഹമ്മദ് റുഫൈൽ (10) പനി ബാധിച്ച് മരിച്ചു. കുറ്റിപ്പുറം എൻ.ഐ.യു.പി സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥിയാണ്. തിങ്കളാഴ്ച പുലർച്ചെ കുട്ടിയുടെ മാതാവിന്റെ വീട്ടിലാണ് മരിച്ചത്. രണ്ടാം പെരുന്നാളിനാണ് കുട്ടി തൃപങ്ങോട് ആനപ്പടിയിലെ മാതാവിന്റെ വീട്ടിൽ പോയത്. രണ്ട് ദിവസമായി വിശപ്പില്ലായിരുന്നു. ഞായറാഴ്ച ചെറിയ പനിയും അനുഭവപ്പെട്ടിരുന്നു. തിങ്കളാഴ്ച പുലർച്ചെ കുട്ടി അബോധാവസ്ഥയിൽ കിടക്കുന്നത് കണ്ട വീട്ടുകാർ കൊടക്കലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. ചെറുപ്പം മുതൽ കുട്ടിക്ക് അപസ്മാരം ഉണ്ട്. കഴുത്തല്ലൂർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി. സഹോദരങ്ങൾ: മുഹമ്മദ് റുമൈസ്, റിയമോൾ.