പാലക്കാട്: വാഹനാപകടത്തിൽ പരിക്കേറ്റ് തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. മാട്ടുമന്ദ മുരുകണി കെ. രാജപ്പന്റെയും കെ. സുന്ദരിയുടെയും മകൻ സുരേഷാണ് (42) മരിച്ചത്. ഒരാഴ്ച മുമ്പ് കൊടുമ്പ് കല്ലിങ്കൽ ജങ്ഷനിൽ കാറും സുരേഷ് ഓടിച്ച ബൈക്കും കൂട്ടിയിടിച്ചായിരുന്നു അപകടം. ഭാര്യ: എം. പുഷ്പ. മകൾ: ഷിഘ. സഹോദരിമാർ: സുനിത, സുജിത.