വാളകം: കാഥികനും പ്രഫഷനൽ ഫോട്ടോഗ്രാഫറുമായ അമ്പലത്തുംവിളയിൽ മോഹന മന്ദിരത്തിൽ തലച്ചിറ മോഹൻകുമാർ (61) നിര്യാതനായി. ശാസകോശ സംബന്ധമായ അസുഖം മൂലം ചികിത്സയിലായിരുന്നു. ബുധനാഴ്ച മൂന്നരയോടെയായിരുന്നു മരണം. കൊട്ടാരക്കരയിലും വാളകത്തും സ്റ്റുഡിയോ നടത്തിവരുകയായിരുന്നു. കഥാപ്രസംഗ രംഗത്തു സജീവമായിരുന്നു. ഭാര്യ: പ്രമീള. മക്കൾ: ജ്യോതിർമയി മോഹൻ, ജ്യോതിനാ മോഹൻ, ജ്യോതിഷ് മോഹൻ. മരുമക്കൾ: യദുകൃഷ്ണൻ, ഹരികുമാർ. മൃതദേഹം വസതിയിൽ പൊതുദർശനത്തിന് വെക്കും. സംസ്കാരം വ്യാഴാഴ്ച 11നു വീട്ടുവളപ്പിൽ.