പത്തിരിപ്പാല: മണ്ണൂർ ഒന്നാം മൈൽ ശ്രീരാമനന്ദാശ്രമം മഠാധിപതി സുപ്രകാശാനന്ദ സ്വാമി (84) കോഴിക്കോട് മേലേപറമ്പ് ആശ്രമത്തിൽ നിര്യാതനായി. ബുധനാഴ്ച കോഴിക്കോട് മലാപറമ്പ് ആശ്രമത്തിൽ പൊതുദർശനത്തിന് വെച്ച ശേഷം മണ്ണൂർ ഒന്നാം മൈലിലുള്ള ശ്രീരാമാനന്ദാശ്രമത്തിൽ എത്തിക്കും. വ്യാഴാഴ്ച രാവിലെ 10നും 11നും ഇടയിൽ സമാധിയിരുത്തും. ശ്രീരാമാനന്ദാശ്രമം മുൻ മഠാധിപതി ചിൽപ്രകാശ ഗുരുദേവനിൽനിന്നാണ് സന്യാസം സ്വീകരിച്ചത്. കഴിഞ്ഞ 50 വർഷമായി സന്യാസി ജീവിതം നയിച്ചു വരുന്നു. കോഴിക്കോട് കൊയിലാണ്ടിയാണ് സുപ്രകാശാനന്ദ സ്വാമിയുടെ സ്വദേശം