മാറഞ്ചേരി: കോടഞ്ചേരി പള്ളിക്ക് പടിഞ്ഞാറുഭാഗം താമസിക്കുന്ന പരേതനായ വെള്ളത്തിങ്ങൽ കുഞ്ഞിമുഹമ്മദിന്റെ മകൻ മുട്ടിക്കലയിൽ അബൂബക്കർ (64) അബൂദബിയിൽ നിര്യാതനായി. ദീർഘകാലം ബനിയാസ് ഷഹീൻ സൂപ്പർമാർക്കറ്റിലെ ജീവനക്കാരനായിരുന്നു. പ്രവാസം മതിയാക്കി നാട്ടിൽ പോകാനുള്ള തയ്യാറെടുപ്പിനിടെ ലൈഫ് കെയർ ഹോസ്പിറ്റലിലായിരുന്നു മരണം. മാതാവ്: പരേതയായ മുട്ടിക്കലയിൽ മറിയു. ഭാര്യ: ഉമ്മാച്ചു. മക്കൾ: സമീർ. ഷെജി. സഹോദരങ്ങൾ: മാമുണ്ണി, ഇബ്രാഹീം പരേതയായ ആമിനു, ഖദീജ, ഫാത്തിമ, ആയിഷ. മയ്യിത്ത് വ്യാഴാഴ്ച രാവിലെ നാട്ടിലെത്തും. ഖബറടക്കം ഒമ്പതിന് കോടഞ്ചേരി ജുമുഅത്ത് പള്ളി ഖബർസ്ഥാനിൽ.