ആനക്കര: തുറക്കൽ കോണിക്കൽ അബ്ദുൽ ഹമീദ് അൻവരിയുടെ മകന് ഉവൈസ് ജൗഹരി (27) പള്ളിയിൽ ഉറങ്ങുന്നതിനിടെ മരിച്ചു. കണ്ണൂർ ജില്ലയിലെ പാനൂരിൽ പള്ളിയില്‍ സേവനം അനുഷ്ഠിക്കുകയാണ്. സുബ്ഹിക്ക് പള്ളിയിൽ നിന്ന് ബാങ്ക് കേൾക്കാതിരുന്നപ്പോൾ വിളിച്ചുണർത്താൻ ശ്രമിച്ചവരാണ് മരിച്ച നിലയിൽ കണ്ടത്. വ്യാഴാഴ്ച വൈകീട്ട് നാലോടെ ചേക്കോട് ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി. മാതാവ്: ഷാഹിദ. ഭാര്യ: റഈസ അഫീഫ. സഹോദരങ്ങൾ: ആബിദ്, ഹുസ്ന, സുഹൈല.