ആലത്തൂർ: ടൗണിൽ ചെരിപ്പ് നന്നാക്കുന്നയാൾ ആലത്തൂർ ബസ് സ്റ്റാൻഡിന് മുൻഭാഗത്ത് മരിച്ചനിലയിൽ കാണപ്പെട്ടു. വെങ്ങന്നൂർ പെഴോട്ടിൽ രാജൻ (50) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ 7.30ഓടെയാണ് മരിച്ചനിലയിൽ കണ്ടത്. കുഴഞ്ഞുവീണ് മരിച്ചതാണെന്ന് പൊലീസ് പറഞ്ഞു. ഭാര്യ: കമലം. മകൻ: മണികണ്ഠൻ.