മാനന്തവാടി: ആറാട്ടുതറ പടച്ചിക്കുന്ന് തൊട്ടിയിൽ ഏലിയാസിന്റെ ഭാര്യ ശോശാമ്മ (78) നിര്യാതയായി. മക്കൾ: ഐസക് മാനന്തവാടി (മൈനർ ഇറിഗേഷൻ, തിരുവനന്തപുരം), ടി.എ. റെജി (സംസ്ഥാന ജനറൽ സെക്രട്ടറി -ഐ.എൻ.ടി.യു.സി, പ്രസിഡന്റ് -നോർത് വയനാട് റബർ ആൻഡ് അഗ്രികൾച്ചറൽ മാർക്കറ്റിങ് സൊസൈറ്റി, മാനന്തവാടി). മരുമകൾ: ഷീന. മൃതദേഹം ഞായറാഴ്ച രാവിലെ ഒമ്പതിന് പടച്ചിക്കുന്ന് വീട്ടിലെത്തിച്ച് ഉച്ചക്ക് രണ്ടിന് മാനന്തവാടി സെന്റ് ജോർജ് യാക്കോബായ പള്ളി സെമിത്തേരിയിൽ സംസ്കരിക്കും.