വേങ്ങര: കണ്ണമംഗലം പാടത്ത് വരണേങ്ങര കുളത്തിൽ യുവാവ് കുളിക്കുന്നതിനിടെ മുങ്ങിമരിച്ചു. മേമാട്ടുപാറയിലെ കൈതവളപ്പിൽ സൈതലവിയുടെ മകൻ സഫീറാണ് (21) മരിച്ചത്. ശനിയാഴ്ച രാവിലെയാണ് അപകടം. മാതാവ്: ഉമ്മുകുൽസു. സഹോദരങ്ങൾ: ഷമീം, സബ്രീന, സുഹയ്യ, ഷിദിൻ. തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനുശേഷം എടക്കാപറമ്പ് ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.