രാമപുരം: എ.എച്ച്.എൽ.പി സ്കൂൾ മാനേജറും പൗരപ്രമുഖനുമായ കരുവള്ളി പാത്തിക്കൽ അഹമ്മദ് എന്ന ബാപ്പുട്ടി ഹാജി (91) നിര്യാതനായി. കെ.പി. കുടുംബ കൂട്ടായ്മ രക്ഷാധികാരിയും മഹല്ല് കാരണവരുമായിരുന്നു. 1980ൽ സർക്കാർ നോമിനിയായി മൂന്നുവർഷം രാമപുരം സർവിസ് സഹകരണ ബാങ്ക് ഡയറക്ടറായി പ്രവർത്തിച്ചിട്ടുണ്ട്. വള്ളുവനാട്ടിലെ ആദ്യകാലത്തെ എഴുത്തച്ഛൻ വിദ്യാലയമായ രാമപുരം ഹിന്ദു സ്കൂൾ മാനേജറായിരുന്ന പരേതനായ കെ.പി. മൊയ്തീന്റെ മകനാണ്. ഉപ്പയുടെ മരണശേഷമാണ് ബാപ്പുട്ടി ഹാജി സ്കൂൾ മാനേജറായി ചുമതലയേറ്റത്. ആദ്യകാല മുസ്ലിം ലീഗ് പ്രവർത്തകനും പാരമ്പര്യകർഷകനുമാണ്. കെ.പി.എ. മജീദ് എം.എൽ.എയുടെ പിതൃസഹോദരനാണ്. ഭാര്യ: പരേതയായ കൊടുവായ്ക്കൽ ആയിഷ (ചുങ്കം പട്ടിക്കാട്).
മക്കൾ: ഡോ. കെ.പി. മുഹസീൻ ബാപ്പു (റിട്ട. പ്രഫസർ, ഹോമിയോ മെഡിക്കൽ കോളജ്, കോഴിക്കോട്), അബ്ദുൽ ജബ്ബാർ (സെക്രട്ടറി, രാമപുരം മഹല്ല് ജുമാ മസ്ജിദ് കമ്മിറ്റി, റിട്ട. പ്രഫസർ, മലപ്പുറം ഗവ. കോളജ്), റാബിയ, റസിയ, ഖദീജ, അക്ബർ (റിട്ട. അധ്യാപകൻ, ഐ.കെ.ടി.എച്ച്.എസ്, ചെറുകുളമ്പ്), ഹസീന, അബ്ദുൽ സലീം (അധ്യാപകൻ, എ.എച്ച്.എൽ.പി സ്കൂൾ, രാമപുരം), അഫ്സൽ (സൗദി), നസീറ, പരേതയായ റൈഹാനത്ത്.
മരുമക്കൾ: ചാലിലകത്ത് റുഖിയ (തിരൂരങ്ങാടി), കുറുക്കാട്ടിൽ ഉമ്മുസൽമ (കോട്ടുമല), കൊന്നോല മുഹമ്മദാലി കോട്ടപ്പടി (റിട്ട. സ്പിന്നിങ് മിൽ, മലപ്പുറം), കാരാട്ടുതൊടി മുഹമ്മദാലി (പട്ടിക്കാട്), ചാലിലകത്ത് അബ്ദുൽ നാസർ (തിരൂർക്കാട്), കാരാട്ടുതൊടി ഉമ്മുൽ ബുഷ്റ (പട്ടിക്കാട്), കൂരിമണ്ണിൽ വിലങ്ങുപുറത്ത് സയ്യിദ് സൂപ്പി (പള്ളിപ്പുറം), മങ്കരതൊടി ഷഹീന (ചെളൂർ), കരുവള്ളി പാത്തിക്കൽ അസ്മാബി (അധ്യാപിക, എ.എച്ച്.എൽ.പി സ്കൂൾ, രാമപുരം), കൂരി മണ്ണിൽ പട്ടിയിൽ മുജീബ് റഹ്മാൻ മങ്കട പള്ളിപ്പുറം (ഡയറക്ടർ, മൃഗ സംരക്ഷണവകുപ്പ്).