അകത്തേത്തറ: വീട്ടമ്മയെ കുളത്തിൽ വീണ് മരിച്ചനിലയിൽ കണ്ടെത്തി. അകത്തേത്തറ ചൊക്കിനിപ്പാടം രാജീവ് നഗറിൽ മാധവിയാണ് (66) വീടിനടുത്തുള്ള കുളത്തിൽ മരിച്ചനിലയിൽ കാണപ്പെട്ടത്. ഞായറാഴ്ച ഉച്ചക്ക് 12.30ന് വീട്ടിൽനിന്ന് കുളിക്കാൻ പോയിരുന്നു. തിരിച്ചുവരാത്തതിനാൽ വൈകീട്ട് വീട്ടുകാരും അയൽവാസികളും നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. ഹേമാംബിക നഗർ പൊലീസ് സ്ഥലത്ത് എത്തി. മൃതദേഹം ജില്ല ആശുപത്രിയിൽ. ഭർത്താവ്: ചാമിയാർ. മക്കൾ: സത്യഭാമ, ശാന്തകുമാരി, സുമിത്ര, കനകം, കുഞ്ഞി ദേവി, അറുമുഖൻ. മരുമക്കൾ: രാജൻ, രാമകൃഷ്ണൻ, ചന്ദ്രൻ, സുരേഷ്, അനീഷ്.