പട്ടാഴി: താഴത്തുവടക്ക് മലയിലഴികത്ത് (ചെമ്പകശ്ശേരിൽ കിഴക്കതിൽ) പരേതനായ സി.ജോർജിന്റെ ഭാര്യ അമ്മിണി ജോർജ് (86) നിര്യാതയായി. തുവയൂർ മാംവിളയിൽ കുടുംബാംഗമാണ്. മക്കൾ: ലിസി തോമസ്, അച്ചൻകുഞ്ഞ് (കെ.പി.സി.സി. മൈനോറിറ്റി ഡിപാർട്ട്മെന്റ് ജില്ല ജനറൽസെക്രട്ടറി), പരേതരായ ജോയിക്കുട്ടി, ബാബു, റോസമ്മ ബാബു. മരുമക്കൾ: അന്നമ്മ ജോയി, തോമസുകുട്ടി, ബാബു. സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് രണ്ടിന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം പട്ടാഴി സെന്റ് തോമസ് ഓർത്തഡോക്സ് ചാപ്പൽ സെമിത്തേരിയിൽ.