കാളികാവ്: അഞ്ചച്ചവിടി മൂച്ചിക്കൽ പരേതനായ വെള്ളിലാംകുന്നൻ ഏനിയുടെ മകൻ മുഹമ്മദ് (കുട്ട്യാപ്പ -57) ജിദ്ദയിൽ വാഹനാപകടത്തിൽ മരിച്ചു. പതിനഞ്ചുവർഷമായി ജിദ്ദയിൽ ജോലി ചെയ്യുകയായിരുന്നു. ശനിയാഴ്ച രാത്രി ജോലി സ്ഥലത്തുനിന്ന് സൈക്കിളിൽ മടങ്ങുമ്പോൾ കാറിടിക്കുകയായിരുന്നു. സംഭവസ്ഥലത്തുതന്നെ മരിച്ചു. മാതാവ്: പാത്തുമ്മ. ഭാര്യ: മൈമൂന. മക്കൾ: മുഹ്സിൻ (തുവ്വൂർ വില്ലേജ് ഓഫിസ്), മുർശിദ്, മുബശ്ശിർ, മെഹന ഫർവിൻ. മരുമകൾ: ഷഹന ഷെറിൻ. സഹോദരങ്ങൾ: ആസ്യ, ആയിശ, സിദ്ദീഖ്, നാസർ, ശറഫുദ്ദീൻ (മൂന്നുപരും സൗദി), ശംസുദ്ദീൻ ദാരിമി. ഖബറടക്കം തിങ്കളാഴ്ച ജിദ്ദയിൽ.