ആലത്തൂർ: പുതിയങ്കം പെരളത്ത് വീട്ടിൽ ചന്ദ്രൻ (92) നിര്യാതനായി. പുതിയങ്കം ദേശ കമ്മിറ്റി പ്രസിഡന്റ്, പുതിയങ്കം വേല കമ്മിറ്റി പ്രസിഡന്റ്, ആലത്തൂർ പുതുക്കുളങ്ങര ക്ഷേത്രം കമ്മിറ്റി പ്രസിഡന്റ് തുടങ്ങിയ സ്ഥാനങ്ങൾ ദീർഘകാലം വഹിച്ചിട്ടുണ്ട്. ഹിന്ദുസ്ഥാൻ ലിവർ കമ്പനി റിട്ട. ഉദ്യോഗസ്ഥനാണ്. ഭാര്യ: കാഞ്ഞിരങ്ങാട്ട് വീട്ടിൽ ഇന്ദിരദേവി. മക്കൾ: കുമാർ നായർ (മുംബൈ), അനിത (ബംഗളൂരു), ജയചന്ദ്രൻ (സിംഗപ്പൂർ). മരുമക്കൾ: ലീന നായർ (ഷാനൽ കമ്പനി സി.ഇ.ഒ, യു.കെ), രാമൻകുട്ടി (ആർ.കെ പ്ലാക്കാട്ട് ബംഗളൂരു), ചിത്ര (സിംഗപ്പൂർ).