ആനക്കര: കുമരനല്ലൂര്‍ അപ്പത്തുംപറമ്പില് ഇബ്രാഹിം കുട്ടിയുടെ മകന് മിദ്ലാജിനെ (20) കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഞായറാഴ്ച ഉച്ച മുതല്‍ യുവാവിനെ കാണാനില്ലായിരുന്നു. തുടര്‍ന്ന് വീട്ടുകാര്‍ തിരച്ചില്‍ നടത്തവെയാണ് സമീപത്തെ സ്വകാര്യ വ്യക്തിയുടെ കിണറ്റിന് സമീപത്തായി ചെരിപ്പ് കണ്ടെത്തിയത്. നാട്ടുകാര്‍ കിണറ്റില്‍ ഇറങ്ങി തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. പിന്നീട് അഗ്നിരക്ഷാസേനയെത്തിയാണ് മൃതദേഹം പുറത്തെടുത്തത്. മുനീറയാണ് മാതാവ്. സഹോദരി: സജീന. കുടുബം ഏറെ നാളായി കുമരനെല്ലൂരില്‍ വാടക വീട്ടില്‍ താമസിച്ചു വരികയാണ്. തൃത്താല പൊലീസ് മേല്‍ നടപടികള്‍ സ്വീകരിച്ചു.