കോങ്ങാട്: ലോട്ടറി വിൽപനക്കാരനായ വയോധികൻ കോങ്ങാട് വി.കെ. സുബ്രഹ്മണ്യ സ്മാരക ബസ് സ്റ്റാൻഡിൽ കുഴഞ്ഞുവീണ് മരിച്ചു. മണ്ണൂർ വെസ്റ്റ് പൊള്ളാച്ചിക്കാരൻ ചെവിക്കൽകുണ്ട് ചാന്ത് മുഹമ്മദ് (68) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ 11ന് കോങ്ങാട് ബസ് സ്റ്റാൻഡിൽ കുഴഞ്ഞുവീണ ഉടൻ പാലക്കാട് ജില്ല ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം വിട്ടുനൽകും. ഭാര്യ: റഹീമ. മകൾ: ഫാത്തിമ. ചൊവ്വാഴ്ച ഉച്ചക്ക് മുമ്പ് കൊട്ടക്കുന്ന് പള്ളി ഖബർസ്ഥാനിൽ ഖബറടക്കും.